പ്രവാസികള്‍ക്ക് മടങ്ങിപ്പോകാന്‍ സൗകര്യമൊരുക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണില്‍ നാട്ടിലകപ്പെട്ടു പോയ പ്രവാസികളുടെ മടക്കത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിമാനനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ മടക്കത്തിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് കാണിച്ചാണ് കത്തു നല്‍കിയിരിക്കുന്നത്.

കൊവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍. ഫ്‌ലൈറ്റ് നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഫ്‌ലൈറ്റ് നിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Top