മറഡോണയുടെ വേർപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രിയും

തിരുവന്തപുരം: ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളോടൊപ്പം കേരള ജനതയും ദുഃഖിക്കുന്നതായി പിണറായി വിജയൻ പറഞ്ഞു.

ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണെന്നും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

Top