പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരില്ലെന്നും തുറന്നടിച്ചു. ഏത് പാര്‍ട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top