സിപിഐഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെ വീണ്ടും ശക്തമായ താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെ വീണ്ടും ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റൊരു ജില്ലയിലും കാണാത്ത വിഭാഗീയതയാണ് ആലപ്പുഴയിലെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

”അവസാനിപ്പിച്ച വിഭാഗീയത പുതിയ രൂപത്തില്‍ ആവര്‍ത്തിക്കപ്പെടാന്‍ അനുവദിക്കില്ല. അരൂര്‍ പരാജയത്തിന് വിഭാഗീയത കാരണമായി. കുഴപ്പക്കാരെ സംസ്ഥാന നേതൃത്വത്തിന് തിരിച്ചറിയാം. വിഭാഗീയത എവിടെയൊക്കെയുണ്ടെന്നും ആരൊക്കെയാണെന്നും കൃത്യമായി അറിയാം. തിരുത്തണം, അല്ലെങ്കില്‍ തിരുത്തിക്കും. ഓരോരുത്തര്‍ക്കും എതിരായ വിമര്‍ശനം ശരിയാണോയെന്ന് അവര്‍ പരിശോധിക്കണം. തിരുത്തുന്നത് അവര്‍ക്ക് കൂടുതല്‍ തെളിമയുണ്ടാക്കും. വിഭാഗീയത അവസാനിപ്പിക്കണം.” അല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസില്‍ കുഴപ്പക്കാരുണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സമ്മതിച്ചു. ഇത്തരം കുഴപ്പക്കാരെ ശ്രദ്ധിക്കും, അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ ശത്രുവല്ലെന്നും അവരെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Top