ക്ലബ്ബ് ഹൗസിന് വെല്ലുവിളിയുമായി ഇന്‍സ്റ്റഗ്രാം; ഓഡിയോ ചാറ്റ് റൂമുകൾ ഉടനെത്തും

ക്ലബ് ​ഹൗസിന്​ വെല്ലുവിളിയുമായി ​ ഇൻസ്റ്റഗ്രാം.സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍റിംങ് ഓഡിയോ പ്ലാറ്റ്​ഫോമാണ് ക്ലബ് ഹൗസ് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്​ഫോമായി ക്ലബ് ഹൗസ് അതിവേഗം മാറി കഴിഞ്ഞു. ക്ലബ്​ഹൗസിന്​ സമാനമായ രീതിയില്‍ ഓഡിയോ റൂമുകൾ തുടങ്ങാന്‍ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകള്‍​.

ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം മാർച്ചിൽ നടത്തിയെന്നും വാർത്തകളുണ്ട്​. ക്ലബ്​ഹൗസിന്​ സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം. ചാറ്റ് റൂമിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കൂ. എന്നാല്‍ ക്ലബ്​ ഹൗസിന്​ സമാനമായ രീതിയില്‍ പബ്ലിക്​ ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമില്‍ ഉണ്ടാകില്ല. ഓഡിയോ റൂമിന്‍റെ പരീക്ഷണം ഇൻസ്റ്റഗ്രാം സജീവമായി നടത്തുന്നുവെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകള്‍​.

Top