സൗഹൃദ മത്സരത്തില്‍ ബാഴ്‌സയെ മുട്ടുകുത്തിച്ച് ചെല്‍സി, വിജയം 1-2ന്

പ്രീ സീസണിന്റെ ഭാഗമായുള്ള സൗഹൃദ പോരാട്ടത്തില്‍ ബാഴ്സലോണയെ തകര്‍ത്ത് ചെല്‍സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം.

34-ാം മിനുട്ടില്‍ ടാമി എബ്രഹാമും 81-ാം മിനുട്ടില്‍ റോസ് ബാര്‍ക്കിലിയും ചെല്‍സിക്കായി ഗോളുകള്‍ നേടി. 91-ാം മിനുട്ടില്‍ ഇവാന്‍ റാക്കിച്ചാണ് ബാഴ്സയുടെ ആശ്വാസഗോള്‍ നേടിയത്.

ലംപാര്‍ഡിന്റെ പരിശീലനത്തിനു കീഴില്‍ ഇറങ്ങിയ ചെല്‍സിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ബാഴ്‌സലോണയ്‌ക്കെതിരെയുള്ള ഈ വിജയം. കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിട്ടതിനാല്‍ ഇത്തവണ താരങ്ങളെയൊന്നും ടീമിലെത്തിക്കാന്‍ ചെല്‍സിക്ക് സാധിച്ചിട്ടില്ല.

അവസാന സീസണിലെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടിയെടുത്തിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി മുന്‍ പരിശീലകന്‍ രാജിവെച്ചതോടെ ചെല്‍സി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ലംപാര്‍ഡിനെ പരിശീലകനാക്കി ചെല്‍സി മാനേജ്മെന്റ് പുതിയ തന്ത്രം മെനഞ്ഞു.

Top