വാട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാം; ഫ്‌ലിപ്പ് ഫോണുമായി നോക്കിയ എത്തുന്നു

വീണ്ടും ഫ്‌ലിപ്പ് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നോക്കിയ. നോക്കിയ 2720 ഫ്‌ലിപ്പ് ഫോണുകളാണ് പുതുതായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ എത്തുമെന്നാണ് സൂചന.

ഡിസ്‌പ്ലേ 2.80 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. സ്‌ക്രീന്‍ റെസല്യൂഷന്‍ 240ഃ240 പിക്‌സലാണ്. നോക്കിയ 2720 ല്‍ പിന്നില്‍ 2എംപി ക്യാമറ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണില്‍ ഡ്യുല്‍ സിം ഇടാന്‍ സാധിക്കും. 1.30 ഇഞ്ചാണ് സെക്കന്ററി മെമ്മറി. 4ജിബിയായിരിക്കും ഫോണിന്റെ റാംശേഷി.ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 1,500 എംഎഎച്ചാണ്.

ബ്ലാക്ക് ഗ്രേ കളറുകളില്‍ ലഭിക്കുന്ന ഫോണിന് 7000 രൂപയില്‍ കുറഞ്ഞ വിലയാണ് പ്രതീക്ഷിക്കുന്നത്.വാട്ട്‌സ്ആപ്പും ഫേസ്ബുക്കും മറ്റും ഈ ഫോണില്‍ ഉപയോഗിക്കാം.

Top