യു.എ.ഇയുടെ വടക്ക്-കിഴക്ക് പ്രദേശങ്ങളില്‍ മഴക്ക് സാധ്യത

അബുദാബി: യുഎഇയുടെ കിഴക്ക് -വടക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നറിയിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച രാവിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കും. ശനിയാഴ്ച അന്തരീക്ഷ താപനില വീണ്ടും കുറയുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Top