യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

UAE

ദുബൈ: യുഎഇയില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വടക്കു-പടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 2535 കിലോമീറ്റര്‍ വേഗത്തിലും ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 4560 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരപ്രദേശങ്ങളില്‍ 1224 ഡിഗ്രി സെല്‍ഷ്യസും ആഭ്യന്തരഭാഗത്ത് 1126 ഡിഗ്രി സെല്‍ഷ്യസും മലയോരമേഖലയില്‍ 820 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില. ജെബില്‍ ജെയ്‌സിലാണ് തിങ്കളാഴ്ച ഏറ്റവും തണുപ്പ് അനുഭവപ്പെട്ട സ്ഥലം(4.3 സെല്‍ഷ്യസ്).

അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 812 അടിവരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും റോഡുകളിലെ കാഴ്ച കുറയാനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

Top