ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; മൂന്ന് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് സംഭവം. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. മണ്ടോ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി.

 

Top