closure of liquor shops along all highways;supreme court criticize state governments

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം.

മൂന്നുമാസം സമയമുണ്ടായിരുന്നിട്ടും ഇപ്പോഴാണോ സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ടതെന്നും നിരോധനമല്ലെന്നും കോടതി പറഞ്ഞു.

കൂടുതല്‍ സമയം തേടി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജികളിലാണ് വിമര്‍ശനം.

എന്നാല്‍ കോടതി വിധിക്കെതിരല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

മാര്‍ച്ച് 31 നകം ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജികളില്‍ വിധി പറയാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.

Top