ചന്ദ്രനിലേക്ക് അടുത്ത് ചന്ദ്രയാന്‍-3; പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം. 163 കിലോ മീറ്റര്‍ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകത്തെ അടുപ്പിച്ചു. നാളെ പ്രൊല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് വിക്രംലാന്‍ഡര്‍ യാത്ര തുടരും. ചന്ദ്രനില്‍ നിന്ന് 100 കി.മീ അകലെയും 30 കി.മീ അടുത്തുമുള്ള ചന്ദ്രന്റെ പഥത്തില്‍ ആഗസ്റ്റ് 17നാണ് എത്തുക. തുടര്‍ന്നാണ് പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പ്പെടുക.

ആഗസ്റ്റ് 23ന് വൈകീട്ട് 5.47നാണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തോട് ചേര്‍ന്നുള്ള മാന്‍സിനസ് ക്രേറ്റര്‍ ഭാഗത്ത് ലാന്‍ഡറിനെ ഇറക്കുകയെന്ന ശ്രമകരമായ ദൗത്യം ആരംഭിക്കുക. ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകര്‍ഷണബലം മാത്രമുള്ള ചന്ദ്രനിലെ സുരക്ഷിതഇറക്കം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രയാന്‍ രണ്ട് ഈ ദൗത്യത്തിനിടയിലാണ് തകര്‍ന്നത്. എന്തൊക്കെ സംഭവിച്ചാലും പേടകം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താന്‍ സാധിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ.

Top