പൂട്ടിയ ബാറുകള്‍ തുറന്നു തുടങ്ങി ; ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളത്ത്‌

bar

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു തുടങ്ങി. നിലവില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത്, 20 ബാറുകളാണ് ഇന്ന് രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുക.

ഇടുക്കി ജില്ലയില്‍ ഒരു ബാര്‍ മാത്രമാവും തുറക്കുക.

രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയും.

ത്രീ സ്റ്റാര്‍ നിലവാരം മുതല്‍ക്കുള്ള 77 ബാറുകള്‍ക്കാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 77 ബാറുകള്‍ക്കും 3409 കളളുഷാപ്പുകള്‍ക്കുമാണ് കഴിഞ്ഞ ദിവസം വരെ അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം തന്നെ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ബാറുടമകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

Top