കുവൈറ്റിലും അതിർത്തി അടച്ച് വിമാന സർവീസുകൾ

സ്‌കത്ത് : സൗദിക്കും ഒമാനും പിന്നാലെ കുവൈത്തിലും യാത്രാ വിലക്ക്; അതിര്‍ത്തികള്‍ അടച്ചു, സർവീസ് നിർത്തി ഇത്തിഹാദും എമിറേറ്റ്സും. കോവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അതിര്‍ത്തികള്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

ഡിസംബര്‍ 22 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പുതിയ സാഹചര്യത്തില്‍ സൗദിയും അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിയന്ത്രിച്ചിട്ടുണ്ട്.

Top