Close aide of SP leader arrested in espionage case

ന്യൂഡല്‍ഹി: പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സഹായി അറസ്റ്റില്‍.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുനവര്‍ സലീമിന്റെ സഹായി ഫര്‍ഹതിനെയാണ് ശനിയാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ അടക്കം മുന്ന് പേരെ ചാരപ്രവൃത്തി നടത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.എന്നാല്‍ അക്തറിന് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ 48 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇയാള്‍ക്കു രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത രാജസ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍ ഖാന്‍, സുഭാഷ് ജഹാംഗീര്‍ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്. ബിഎസ്എഫിന്റെ സേനാ വിന്യാസം ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്.

അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളും ഇവരില്‍നിന്നു പിടികൂടി.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്ന് കൊണ്ടിരിക്കവെയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് കൂടി അറസ്റ്റിലായത്

Top