ക്ലിന്റണ്‍-മോണിക്ക വിവാദം വെബ് സീരിസാകുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

മേരിക്കന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ക്ലിന്റണ്‍- മോണിക്ക വിവാദം. വിവാദത്തെ ആസ്പദമാക്കി ഇംപീച്ച്‌മെന്റ്: അമേരിക്കന്‍ ക്രൈം സ്റ്റോറി എന്ന വെബ്‌സീരിസ് എത്തുന്നത്.

വെബ് സീരിസിന്റെ ഫോട്ടോ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സീരീസിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. അമേരിക്കന്‍ പേ ചാനല്‍ ആയ എഫ്എക്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് സീരിസ് പ്രദര്‍ശിപ്പിക്കുക.

സെപ്റ്റംബര്‍ ഏഴിന് ആണ് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുക. അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിന്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

സീരിസും രാഷ്ട്രീയ വിവാദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. മോണിക്ക ലെവിന്‍സ്‌കിയായി ബീനി ഫെന്‍ഡ്സ്റ്റീന്‍ വേഷമിടുമ്പോള്‍ ബില്‍ ക്ലിന്റണായി ക്ലീവ് ഓവന്‍ എത്തും.

 

Top