അശ്രദ്ധ മൂലം കിർഗിസ്താനിൽ കൊവിഡ് വാക്‌സിൻ ഉപയോഗ ശൂന്യമായി

ജീവനക്കാരന്റെ അശ്രദ്ധയെ തുടർന്ന് കിർഗിസ്താന് നശിപ്പിക്കേണ്ടി വന്നത് 1000 ഡോസ് സ്പുട്‌നിക്  വാക്‌സിൻ. രാജ്യതലസ്ഥാനമായ ബിഷ്‌കെകിയിലെ ക്ലിനിക്കിൽ സൂക്ഷിച്ച വാക്‌സിൻ ഡോസുകളാണ് നശിപ്പിച്ചത്. ഏപ്രിലിൽ നടന്ന സംഭവം ഇപ്പോഴാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.

ഫോൺ ചാർജ് ചെയ്യുന്നതിനായി ക്ലിനിക്കിലെ ജീവനക്കാരൻ വാക്‌സിൻ സൂക്ഷിച്ച ഫ്രിഡ്ജ് ഓഫാക്കി. ഇതേ തുടർന്നാണ് വാക്‌സിൻ ഉപയോഗ ശൂന്യമായത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതലാണ് രാജ്യം വാക്‌സിനേഷൻ ആരംഭിച്ചത്. ചൈനയുടെ സിനഫോമായിരുന്നു ആദ്യഘട്ടത്തിൽ ജനങ്ങൾക്ക് നൽകിയിരുന്നത്. എന്നാൽ പിന്നീട് ചൈനീസ് വാക്‌സിൻ ഗുണം ചെയ്യുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സ്പുട്‌നിക് വാക്‌സിനായി റഷ്യയെ സമീപിക്കുകയായിരുന്നു. 20,000 വാക്‌സിൻ ഡോസുകളാണ് റഷ്യ വാക്‌സിനേഷനായി കിർഗിസ്താന് നൽകിയത്.

Top