അതിശക്തമായ ചൂട്; ഒഡീഷയില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 26 ലേക്ക് നീട്ടി

ഭുവനേശ്വര്‍: അതിശക്തമായ ചൂടിനെ തുടര്‍ന്ന് ഒഡീഷയില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 26 ലേക്ക് നീട്ടി വെച്ചു. ചൂട് കൂടുകയും ഉഷ്ണക്കാറ്റ് വീശുന്നതും പരിഗണിച്ചാണ് സ്‌കൂള്‍ തുറക്കുന്നത് 26ലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കി.

മുഖ്യമന്തിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കുന്നത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 16ല്‍ നിന്നും 21 ലേക്ക് മാറ്റിയിരുന്നെങ്കിലും ഉഷ്ണക്കാറ്റ് 23 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ 25ന് വേനലവധിക്കായി പൂട്ടിയ സ്‌കൂള്‍ ജൂണ്‍ 18ന് തുറക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.

Top