ലണ്ടന്‍: കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാനുറച്ച് യുകെ യിലെ ക്രിസ്ത്യന്‍ പളളികള്‍. 5500 ക്രിസ്ത്യന്‍ ആരാധാനലായങ്ങളില്‍ പുനരുപയോഗ ഊര്‍ജ്ജം വിനിയോഗിക്കാന്‍ തീരുമാനിച്ചു. കാത്തലിക്, ബാപ്റ്റിസ്റ്റ്, മെത്തേഡിസ്റ്റ്, ക്വാക്കര്‍, സാല്‍വേഷന്‍ ആര്‍മി കോണ്‍ഗ്രിഗേഷനുകള്‍ ഉള്‍പ്പെടെയുള്ള പള്ളികളിലാണ് ഊര്‍ജ്ജ ഉപഭോഗം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാന്‍ ശ്രമിക്കുന്നത്.
ശരാശരി ഒരു വര്‍ഷം ഓരോ ആരാധനലായങ്ങള്‍ക്കും 1000 പൗണ്ടിന്റെ (1300 യുഎസ് ഡോളര്‍) ഇലക് ട്രിസിറ്റി ബില്ലാണ് അടയ്‌ക്കേണ്ടി വരുന്നത്. എന്നാല്‍ പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് മാറിയതോടെ, ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ചെലവഴിച്ചിരുന്ന അഞ്ച് ദശലക്ഷം പൗണ്ട് പുനരുപയോഗ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജ ദാതാക്കളിലേക്കു മാറ്റി സാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ എയ്ഡാണ് യുകെ യിലെ 5500 പള്ളികള്‍ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജത്തിലേക്ക് തിരിയുന്നതായി പ്രഖ്യാപിച്ചത്.