അധ്യാപികയ്ക്ക് സ്ഥിരനിയമന വാഗ്ദാനം; ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്ദാനം നല്‍കിയ ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലര്‍ക്ക് എച്ച് ജി അര്‍ജുനനെയാണ് കൈക്കുലി വാങ്ങിയതിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്.

അധ്യാപികയ്ക്ക് സ്ഥിരം നിയമന ഉത്തരവ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അധ്യാപിക തന്നെ നേരിട്ട് പരാതി നല്‍കുകയായിരുന്നു.

Top