Clearance;Infrastructure Kerala Limited (INKEL)

കൊച്ചി: സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍കെല്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ്) ഏകജാലക സംവിധാനം നടപ്പാക്കുന്നു.

വ്യവസായ പദ്ധതിയുടെ പ്രാഥമിക അനുമതി മുതല്‍ വ്യവസായം നടത്തുന്നതിനുള്ള സേവനങ്ങളാണ് പൊതു സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന ഇന്‍കെല്‍ ലഭ്യമാക്കുക.

വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും ഇന്‍കെല്‍ പ്രവര്‍ത്തിക്കും.

35 ട്രഷറികളുടെ ആധുനികവത്കരണം നിശ്ചിത സമയത്തിനുള്ളില്‍ ഇന്‍കെല്‍ പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന പൊതു മരാമത്ത് വകുപ്പ് ജോലികളിലും ഇന്‍കെലിന്റെ പങ്കാളിത്തമുണ്ട്.

സംസ്ഥാനപാതാ വികസനത്തില്‍ ഇന്‍കെലും പങ്കാളിയായ സ്വകാര്യ സ്ഥാപനവും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം നടത്തുന്നത് 131 കോടി രൂപയുടെ റോഡ് നിര്‍മ്മാണമാണ്.

കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്ന് എറണാകുളത്തേക്കുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണവും ഇരു സ്ഥാപനങ്ങളും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

വ്യവസായ സംരംഭങ്ങള്‍ക്കായി ഇന്‍കെല്‍ അങ്കമാലിയില്‍ സജ്ജമാക്കിയ ബിസിനസ് പാര്‍ക്കില്‍ കുറഞ്ഞ വിപണി വിലയ്ക്കാണ് സ്ഥലം ലഭ്യമാക്കുന്നത്.

രണ്ടരലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇന്‍കെല്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നത്. മലപ്പുറത്തും ഇന്‍കെല്‍ വ്യവസായ സംരംഭക പാര്‍ക്ക് ആരംഭിച്ചിട്ടുണ്ട്.

കൊച്ചി റിഫൈനറിയോട് ചേര്‍ന്ന് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതി ഇന്‍കെല്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.

സൗരോര്‍ജത്തില്‍ നിന്ന് പത്ത മുതല്‍ 500 കെ.വി വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്.

Top