ആഗോള സാമ്പത്തിക മാന്ദ്യത്തിന് തുടക്കമായി; മുന്നറിയിപ്പുമായി ഐഎംഎഫ് മേധാവി

വാഷിങ്ടന്‍: ആഗോള സാമ്പത്തിക മാന്ദ്യത്തിനു തുടക്കമായെന്നു മുന്നറിയിപ്പ് നല്‍കി രാജ്യാന്തര നാണയ നിധി. 2009ല്‍ ഉണ്ടായതിനേക്കാള്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കു ലോകം കടന്നെന്ന കാര്യം വ്യക്തമാണെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിവ പറഞ്ഞു.

കൊറോണ വൈറസ് സാമ്പത്തിക വ്യവസ്ഥയെ അധഃപതനത്തിലെത്തിച്ചു. ഈ സാഹചര്യത്തില്‍ വികസ്വര രാജ്യങ്ങള്‍ക്കു കരകയറാന്‍ വന്‍തോതില്‍ തന്നെ ഫണ്ടിങ് ആവശ്യമാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

ലോകത്ത് കുറഞ്ഞ വരുമാനമുള്ള 80 ന് മുകളില്‍ രാജ്യങ്ങള്‍ അടിയന്തര സഹായത്തിനായി ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്. ഇത്തരം രാജ്യങ്ങളുടെ സമ്പത്തു കൊണ്ട് ഇതു മറികടക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ലെന്നും അതിവേഗം മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാണ് ഐഎംഎഫ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Top