‘മഞ്ഞുമ്മല്‍ ബോയ്‌സിന് ക്ലീന്‍ u സര്‍ട്ടിഫിക്കറ്റ്

കാത്തിരിപ്പിന് ശേഷം റിലീസാകുന്ന ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സിന് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ്. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമയിലെ മിക്ക യുവതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ബുക്കിംഗ് രാവിലെ തന്നെ ആരംഭിച്ചിരുന്നു. എല്ലാ തിയേറ്ററുകളിലും മികച്ച പ്രീ ബുക്കിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത്.

ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. ഒരുപാട് തയാറെടുപ്പുകള്‍ക്ക് ശേഷമാണ് ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിംങിലേക്ക് കടന്നത്. ചിത്രത്തിന്റെ ടെക്ക്‌നിക്കല്‍ വിഭാഗമെടുത്താല്‍ മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായവരാണ് ജോലി ചെയ്തിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി ജി എം – സുഷിന്‍ ശ്യാം.

Top