‘മണിയാര്‍ കുടുംബ’ത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; ചിത്രം ആഗസ്റ്റ് 3ന് എത്തും

maniyar

മ്പി രാമയ്യ തന്റെ മകന്‍ ഉമാപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം മണിയാര്‍ കുടുംബത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. മൃദുല മുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സമുദ്രക്കനിയും വിവേക് പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇവരെക്കൂടാതെ രാധാ ദേവി, ജയപ്രകാശ്, സിംഗംപുലി, രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 3ന് തിയറ്ററുകളിലെത്തും. ചിത്രത്തില്‍ ഒരു കുടംബത്തിന്റെ ഉയര്‍ച്ചയും താഴ്ച്ചയും കോമിക് ഫാഷനായാണ് ചിത്രീകരിക്കുന്നത്. ഗൃഹനാഥനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങനെയാണ് കുടുംബത്തിലെ മറ്റു കഥാപാത്രങ്ങളെയും ബാധിക്കുന്നത് എന്നതിലൂടെയാണ് കഥയുടെ പോക്ക്.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ തമ്പി രാമയ്യ മനു നീതി, ഇന്ദിരലോഹത്തില്‍ നാ അളഗപ്പന്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Top