എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭിക്കാന്‍ ‘മിഷന്‍ ഭഗീരഥ’യുമായി തെലുങ്കാന സര്‍ക്കാര്‍

k-chandrashekara-rao

ഹൈദരാബാദ് : സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭിക്കാന്‍ മിഷന്‍ ഭഗീരഥയുമായി തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മിഷന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ ആദ്യം എല്ലാ ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കും. ആഗസ്റ്റ് 15നകം സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദീപാവലി ആവുമ്പോഴേക്കും എല്ലാ വീടുകളിലും മിഷന്‍ ഭഗീരഥ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭഗീരഥയുടെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞതായും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

Top