തച്ചങ്കരിക്ക് മന്ത്രിയുടെ ക്ലീന്‍ചിറ്റ്; ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അച്ചടക്ക നടപടിയായിരുന്നില്ലെന്ന്

തിരുവനന്തപുരം: ടോമിന്‍ ജെ.തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അച്ചടക്ക നടപടിയായിരുന്നില്ലെന്നും പുനസംഘടനയുടെ ഭാഗമായിട്ടാണെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി എംഡി നിയമനവും അതിന്റെ ഭാഗമാണ്. ഗതാഗതവകുപ്പില്‍ മോശം ഉദ്യോഗസ്ഥരില്ലെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ചയാണ് കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ഡിജിപി എ.ഹേമചന്ദ്രനെ മാറ്റി ടോമിന്‍.ജെ.തച്ചങ്കരിയെ നിയമിച്ചത്. ഹേമചന്ദ്രന് അഗ്നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയത്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Top