Clean chit to Sadhvi, NIA’s new Malegaon report

മുംബൈ: മാലേഗാവ് സ്‌ഫോടന കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം പ്രഗ്യാസിംഗ് ഠാക്കൂറിനെതിരെ കുറ്റം ചുമത്താനുള്ള തെളിവില്ലെന്നാണ് എന്‍.ഐ.എയുടെ വാദം.

പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്താന്‍ കഴിയില്ലെന്നും എന്‍.ഐ.എ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എ.ടി.എസ് മുന്‍ തലവന്‍ ഹേമന്ദ് കര്‍ക്കറെയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളുന്നതാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്.

സാധ്വി പ്രഗ്യാസിംഗ് ഠാക്കൂര്‍ അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്നായിരുന്നു ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തില്‍.

പിന്നീട് കൂറുമാറിയ സ്വാമി അസീമാനന്ദിന്റെ വെളിപ്പെടുത്തലും നിര്‍ണായകമായിരുന്നു. മാലേഗാവ് സ്‌ഫോടനത്തില്‍ നിരപരാധികളെന്ന് കണ്ടെത്തിയവരെ കോടതി അടുത്തിടെ വിട്ടയിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

Top