സെക്രട്ടറിയേറ്റിന് മുന്നില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ക്ലാസെടുപ്പ് സമരം

തിരുവനന്തപുരം: സ്ഥലംമാറ്റം അട്ടിമറിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ക്ലാസെടുപ്പ് സമരം. ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ വാട്‌സാപ്പ് കൂട്ടായ്മയാണ് ക്ലാസ് സമയം കഴിഞ്ഞുള്ള സമയത്ത് സമരവുമായെത്തിയത്.

സംസ്ഥാനത്തെ പതിനാലായിരത്തോളം ഹയര്‍ സെക്കണ്ടറി അധ്യാപകരില്‍ പകുതിയെങ്കിലും എല്ലാക്കൊല്ലത്തെയും സ്ഥലം മാറ്റ പട്ടികയില്‍ ഉണ്ടാവാറുണ്ട്. പക്ഷെ തെറ്റായ വ്യവസ്ഥകള്‍ മൂലം നിയമക്കുരുക്കുകളുണ്ടാകുകയും സ്ഥലംമാറ്റങ്ങള്‍ നടക്കുന്നില്ലെന്നുമാണ് അധ്യാപകരുടെ പരാതി. എന്‍ട്രന്‍സ് പരിശീലകരുടെ ലോബികള്‍ക്കായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് സ്ഥലംമാറ്റം തടയുന്നുവെന്നാണ് അധ്യാപകരുടെ ആരോപണം.

Top