സഹപാഠികളെ ഉപദ്രവിച്ചെന്ന്‌ ; തിരുവനന്തപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍.

ഗ്രീന്‍ ഡോം പബ്‌ളിക് സ്‌കൂള്‍ അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തത്.

ആഘോഷങ്ങളില്‍ നിന്നുള്‍പ്പടെ കുട്ടിയെ മാറ്റി നിര്‍ത്തിയതായും ആരോപണമുണ്ട്.

സംഭവത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി.

അതേസമയം, കുട്ടി സഹപാഠികളെ ഉപദ്രവിച്ചതിനാലാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നാണ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Top