രാജസ്ഥാനില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് സഹപാഠി; രണ്ട് പേര്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ പതിനാലുകാരിയെ സഹപാഠി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച വിദ്യാര്‍ഥിനി കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

പത്തൊന്‍പതുകാരനായ വിക്രം പെണ്‍കുട്ടിയെ തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ വീടിന് കാവല്‍ നില്‍ക്കുകയും ചെയ്തിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി.

കോച്ചിങ് ക്ലാസിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ വിക്രമും സുഹൃത്ത് പ്രകാശും തന്നെ ക്ലാസില്‍ ഇറക്കി തരാമെന്ന് പറഞ്ഞാണ് ബൈക്കില്‍ കയറ്റിയതെന്നും പിന്നീട് സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരേയും പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിക്രം, പ്രകാശ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെയാളെ കണ്ടെത്താനായിട്ടില്ല.

Top