‘സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചു’; വെളിപ്പെടുത്തലുമായി ഒമ്പതാം ക്ലാസുകാരി

ഹരി മരുന്ന് നൽകി സഹപാഠി നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് ഒൻപതാം ക്ലാസുകാരി. ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ട 11 ഓളം പെൺകുട്ടികളെ തനിക്കറിയാമെന്നും വിദ്യാർഥിനി വെളുപ്പെടുത്തി. കണ്ണൂരിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയാണ് ഈ പെൺകുട്ടി. താൻ ചതിക്കപ്പെട്ടത് മനസ്സിലാക്കിയ പെൺകുട്ടി സോഷ്യൽ മീഡിയയിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കളടക്കം ഈ വിവരം അറിയുന്നത്.

ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ പിതാവും മൊഴി നൽകിയിട്ടുണ്ട്. നാലുമാസമായി ലഹരിക്ക് അടിമയെന്നാണ് കണ്ണൂർ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. കഞ്ചാവ് തന്നത് സഹപാഠിയായ ആൺസുഹൃത്താണെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ലൈംഗിക പീഡനത്തിന് ഇരയായെന്നും ലഹരി തന്ന ആൺകുട്ടി തന്നെ മർദിച്ചെന്നും പെൺകുട്ടി പറഞ്ഞു. 11 പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.’എനിക്ക് ഡിപ്രഷൻ വന്നപ്പോൾ നീ ഇത് യൂസാക്ക് എന്ന് പറഞ്ഞ് അവൻ കഞ്ചാവ് തന്നു, പിന്നീട് തന്ന് ഞങ്ങൾ പ്രണയത്തിലായി’ – പെൺകുട്ടി പറഞ്ഞു.സൃഹൃത്ത് സ്റ്റാമ്പും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

Top