സ്മാര്‍ട്ട് ഫോണ്‍ അമിതോപയോഗത്തിന് ശകാരം ; 11-ാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു

Mobile Phone

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ അമിതമായി സമയം ചെലവിട്ടതിന് വീട്ടുകാര്‍ ശകാരിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ 11-ാം ക്ലാസ്സുകാരിയാണ് തൂങ്ങിമരിച്ചത്.

മൊബൈല്‍ഫോണ്‍ കിട്ടിയതില്‍ പിന്നെ പെണ്‍കുട്ടിയുടെ ലോകം അതായിരുന്നു എന്നും, വിശപ്പും ദാഹവും ഇല്ലാതാവുകയും, പഠനത്തില്‍ ശ്രദ്ധിക്കാതെ വരുകയും, സ്‌കൂളില്‍ പോകാന്‍ താല്‍പര്യം നഷ്ടമായെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ആസക്തി കണ്ട് മൂത്ത സഹോദരന്‍ അവളെ ശകാരിച്ചിരുന്നു, വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാര്‍ ഒരു ബന്ധുവിനെ കാണാന്‍ ആശുപത്രിയില്‍ പോയ സമയത്ത് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

ആത്മഹത്യയ്ക്ക് മുന്‍പായി ‘ഞാന്‍ മരിച്ചു’ എന്ന് പെണ്‍കുട്ടി വാട്‌സ്ആപ്പില്‍ സ്റ്റാറ്റസും ഇട്ടിരുന്നു.

എന്തിനാണ് അനിയത്തി ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാവുന്നില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ ചേച്ചി അഭിപ്രായപ്പെട്ടത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ ആത്മഹത്യയുടെ കാരണമെന്തെന്ന് പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

Top