പ്രധാനാധ്യാപകന്‍ മാനഭംഗപ്പെടുത്തി; ഒഡീഷയില്‍ വിദ്യാര്‍ത്ഥിനി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി

Rape

ഭുവനേശ്വര്‍: ഒഡീഷയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സിക്പല്ലിയിലെ സ്‌കൂളിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി സ്‌കൂളിലെ കംപ്യൂട്ടര്‍ മുറിയില്‍ കൈ ഞരമ്പ് മുറിച്ച് ചോരയില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രധാന അധ്യാപകനെ സംഭവത്തിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പുസ്തകത്തില്‍ നിന്ന് പൊലീസിന് ഇതുസംബന്ധിച്ച് കുറിപ്പ് ലഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ജഗ്മോഹന്‍ മീണ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലരെ ഇത്തരത്തില്‍ നേരത്തേയും പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ, ഐപിസി 376, 341 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Top