ബോബി ഡിയോളിന്റെ ‘ക്ലാസ് ഓഫ് 83’ ആഗസ്റ്റ് 21ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനെത്തും

ബോളിവുഡ് ചിത്രം ക്ലാസ് ഓഫ് 83 ആഗസ്റ്റ് 21ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ബോബി ഡിയോളാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. 1980കളിലെ ബോംബെയിലെ പൊലീസ് ആക്ഷന്‍ ചിത്രമാണിത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറും നേരത്തെ പുറത്തുവിട്ടിരുന്നു.

അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ്.

ഡീന്‍ വിജയ് സിങ് എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ബോബി ഡിയോളിന്റെ തിരിച്ചു വരവു കൂടിയാണിത്.

Top