ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കിഴക്കുപുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ. പൊന്നമ്പ് സ്വദേശി അജയന്റെ മകൾ അർച്ചനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലാരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മലയാലപ്പുഴ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാർ സ്വദേശി കാരാടിയിൽ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

Top