അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍

ഗാസിയാബാദ്: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍.

ഉത്തര്‍പ്രദേശിലെ വസുന്ധര ജില്ലയിലാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.

നോയിഡ 62 സെക്ടറിലെ ഇന്‍ഡസ് വാലി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് രണ്ടാളും.

സ്‌കൂള്‍ ബസ്സില്‍ വച്ച് പെണ്‍കുട്ടിയെ മുതിര്‍ന്ന വിദ്യാര്‍ഥി ഉപദ്രവിക്കുകയായിരുന്നു. ആ സമയത്ത് ഒരു ടീച്ചറും ആയയും ബസ്സിലുണ്ടായിരുന്നെങ്കിലും സംഭവം അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

കുട്ടിയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞയുടന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Top