കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍

suicide 2

കൊല്ലം: അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍. കോട്ടുക്കല്‍ വയലില്‍ ജെറിന്‍ ജോഷി(15)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വയല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജെറിന്‍.

വ്യാഴാഴ്ച പുലര്‍ച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേല്‍പ്പിക്കാനെത്തിയ വീട്ടുകാര്‍ ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top