ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, അഞ്ച് തവണ ജലപീരങ്കി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസിന് നേരെ വടികളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ റോഡിന് വശത്തായി വച്ചിരുന്ന ബാരിക്കേഡ് പൊലീസിന് നേരെ എറിയുകയും ചെയ്തു. പൊലീസും പ്രവര്‍ത്തകരുമായി ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായി. സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.

സര്‍വ മേഖലയിലും ദുരിതം വിതച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സര്‍വ മേഖലയിലും വിലക്കയറ്റമാണ്. പാവപ്പെട്ടവര്‍ക്ക് പെന്‍ഷനില്ല. ആശുപത്രിയില്‍ മരുന്നില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Top