നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും ഏറ്റുമുട്ടി ; നാട് കത്തിയെരിഞ്ഞു, 86 മരണം

നൈജീരിയ: നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 86 മരണം.

വ്യാഴാഴ്ച കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് പോരാട്ടത്തിന് തുടക്കം കുറിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വംശീയവും മതപരവും രാഷ്ട്രീയപരവുമായ അനന്തരഫലങ്ങള്‍ ഉയര്‍ത്തിയ ഇത്തരം അക്രമണങ്ങളില്‍ പല ദശാബ്ദങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

_102185794_coffins

ആക്രമണത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രക്തച്ചൊരിച്ചില്‍ ഉണ്ടായ ഗ്രാമങ്ങളിലെ തിരച്ചില്‍ 86 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ എന്‍ ഡീ ആഡി പറഞ്ഞു.

50 വീടുകള്‍ ചുട്ടെരിച്ചതായും 15 മോട്ടോര്‍ ബൈക്കുകളും, രണ്ട് വാഹനങ്ങളും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Top