കോട്ടയത്ത് വീണ്ടും സംഘര്‍ഷം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ കല്ലേറ്, ഡിവൈഎസ്പിക്ക് പരിക്ക്

കോട്ടയം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയത്ത് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു.

കലക്ടറേറ്റിലേക്ക് പ്രവർത്തകർ കല്ലും വടിയും വലിച്ചെറിഞ്ഞു. കലക്ടറേറ്റിന്റെ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ തിരിയുകയായിരുന്നു.

മുന്നൂറോളം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. വഴിയിലുണ്ടായിരുന്ന സിപിഎം ഫ്‌ലക്‌സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് മാർച്ചിനിടൈ ഡിവൈഎഫ്‌ഐയുമായി സംഘർഷമുണ്ടായിരുന്നു.

Top