കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേരും ഭീകരരാണ്. കശ്മീരിലെ ആനന്ദ്‌നഗില്‍ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസും ചേര്‍ന്നാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്.

ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. ഇവിടം സൈന്യം വളഞ്ഞതോടെ ഒളിച്ചിരിക്കുന്ന ഭീകരര്‍ വെടിവെക്കുകയായിരുന്നു. സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

 

Top