കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപൊരയിലെ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷസേന തെരച്ചില്‍ നടത്തുകയായിരുന്നു.

ഇന്നലെ കൃഷ്ണഗാട്ടിയിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായും കരസേന അറിയിച്ചു. ഹിമാചല്‍പ്രദേശ് സ്വദേശിയായ കൃഷ്ണവൈദ്യ ആണ് മരിച്ചത്. പട്രോളിങ്ങിനിടെ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് മരണം.

 

Top