കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ജവാന് വീരമൃത്യു

കശ്മീർ : കശ്മീരിലെ ബുദ്ഗാമിൽ സിആർപിഎഫ് സംഘത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. സിആർപിഎഫിന്റെ പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.

അതേസമയം ജമ്മു കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു. വ്യാഴാഴ്ച രാവിലെ ത്രാല്‍ അവന്തിപോറയിലെ മഗാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.

Top