കാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

kashmir

ശ്രീനഗര്‍: പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ കൂടി വധിച്ചു. രണ്ടാഴ്ചയായി ഭീകരവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്.

പുഛല്‍ മേഖലയില്‍ വച്ച് രണ്ട് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു. ഇവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. ഗുല്‍ഗാവിലെ സോദര്‍ മേഖലയില്‍ വച്ചാണ് രണ്ട് ഭീകരരെ വധിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയെ വധിച്ചത് അസ്ദ്വാരയില്‍ വച്ചാണ്. ഇയാള്‍ മുതിര്‍ന്ന നേതാവാണെന്നും വിവരമുണ്ട്.

 

Top