കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളെപ്പറ്റിയുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.

 

Top