ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. കുല്‍ഗാമിലെ മാല്‍പോരയില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രദേശം പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

Top