കോണ്‍ഗ്രസിന്റെ നവസങ്കല്‍പ്പ് യാത്രക്കിടെ സംഘര്‍ഷം; ഒരാള്‍ക്ക് തലയ്ക്കടിയേറ്റു

തൃപ്പൂണിത്തുറ: കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ നവസങ്കല്‍പ്പ് യാത്രക്കിടെ സംഘര്‍ഷം. കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ക്ക് തലയ്ക്കടിയേറ്റു. പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രതീഷനാണ് കല്ല് കൊണ്ട് തലക്കടിയേറ്റത്. തുടര്‍ന്ന് രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്യത്തിലാണ് അക്രമം നടന്നതെന്ന് പരുക്കേറ്റ രതീഷ് പറഞ്ഞു. പന്ത്രണ്ടോളം പേര്‍ കുപ്പിയും കമ്പി വടിയും ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും രതീഷ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റിനെതിരെ ഡിസിസി പ്രസിഡന്റിന് പരാതി നല്‍കിയതാണ് ആക്രമണത്തിനു പിന്നിലെ കാരണമെന്ന് രതീഷ് വ്യക്തമാക്കി. പൊലീസില്‍ ഉടന്‍ പരാതി നല്‍കുമെന്നും രതീഷ് പ്രതികരിച്ചു.

 

Top