ജമ്മുകശ്മീരില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മിര്‍ബസാര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തി. സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

നേരത്തെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ ഡല്‍ഹി പൊലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം നടന്നിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ആക്രമികള്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര ദിനാചരണത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ചെങ്കോട്ട ഉള്‍പ്പെടുന്ന മേഖലയിലെ സുരക്ഷാ ക്രമികരണത്തിന്റെ മേല്‍നോട്ടം ഡല്‍ഹി കമ്മീഷണര്‍ നേരിട്ട് എറ്റെടുത്തു.

 

Top