ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവില്‍ സിആര്‍പിഎഫും സൈന്യവും ജമ്മു പൊലീസും സംയുക്തമായി ഭീകരരെ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഇന്നലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ചിരുന്നു. അതേ സമയം പൂഞ്ചില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Top