ബുഡ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബുഡ്ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സൈന്യവും പൊലീസും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഷോപ്പിയാന്‍ ജില്ലയിലെ ചകുരയില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു.

Top